Sports
കണ്ണൂർ: സൂപ്പര്‍ ലീഗ് കേരളയില്‍ പോയിന്റ് പട്ടികയിലെ മുമ്പന്മര് തമ്മില്‍ ഏറ്റുമുട്ടുന്നു. ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തൃശുര് മാജിക് എഫ്സിയും തമ്മില്‍ ഏറ്റുമുട്ടും.
കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഇന്നു രാത്രി 7.30നാണ് മത്സരം. ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനത്തെത്താം. നിലവില്‍ നാലു മത്സരങ്ങളില്‍നിന്നു കണ്ണൂര്‍ വാരിയേഴ്സിന് എട്ടും തൃശൂര്‍ മാജിക്കിന് ഒമ്പതും പോയിന്റാണുള്ളത്.
നീണ്ട ഇടവേളയ്ക്കുശേഷം കണ്ണൂരില്‍ പ്രഫഷണല്‍ ഫുട്ബോള്‍ തിരികെയെത്തുന്ന ആവേശത്തിലാണ് ജില്ലയിലെ ഫുട്ബോള്‍ ആരാധകർ.